പേട്ട കൊലപാതകം; മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതെന്ന് അനീഷിന്റെ കുടുംബം
തിരുവനന്തപുരം പേട്ടയിൽ കുത്തേറ്റ് മരിച്ച അനീഷിനെ പ്രതി ലാലൻ മനപ്പൂർവ്വം വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് കുടുംബം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അനീഷിന്റെ അച്ഛനും അമ്മയും പറഞ്ഞു. ലാലന്റെ വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അനീഷ് ആ വീട്ടിൽ പോകാറുണ്ടായിരുന്നു. അനീഷിനെ വിളിച്ചതിന് ഫോൺ രേഖകൾ തെളിവായുണ്ടെന്നും പെൺകുട്ടിയുമായും അമ്മയുമായും ഏറെ നാളത്തെ പരിചയമുണ്ടെന്നും അനീഷിന്റെ അച്ഛനും അമ്മയും വ്യക്തമാക്കി. ഇന്നലെ പുലർച്ചയ്ക്കാണ് അനീഷ് ജോർജ് കൊല്ലപ്പെടുന്നത്്. ലാലന്റെ കുടുംബവുമായി നേരത്തെ ബന്ധമുണ്ട്. അറിയാതെയാണ് അനീഷിനെ കൊല്ലപ്പെടുത്തിയതെന്ന ലാലന്റെ വാദം വിശ്വാസ യോഗ്യമല്ല എന്നാണ് അനീഷിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ലാലന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകളുടെ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് കേസിൽ ലാലുവിന്റെ മൊഴി.
No comments