Breaking News

നാടൻതോക്കും തിരകളും കടത്തിയ കേസ്: എളേരിത്തട്ട് സ്വദേശിയായ പ്രതിയെ ഇൻസ്പക്ടർ എൻ.ഒ സിബിയും സംഘവും അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട്: രണ്ട് ദിവസം മുമ്പ് ചീർക്കയത്ത് വച്ചാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ലൈസൻസില്ലാത്ത തോക്കും തിരകളും ചിറ്റാരിക്കാൽ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ടപാടെ പ്രതി എളേരിത്തട്ടിലെ മൗഗ്ലി നാരായണൻ എന്നറിയപ്പെടുന്ന നാരായണൻ എ.വി (46) ഓട്ടോറിക്ഷയിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു. എസ്.ഐമാരായ  അരുണൻ, രവീന്ദ്രൻ എന്നിവർ പ്രതി ഉപേക്ഷിച്ച് പോയ തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾക്കുള്ള അന്വേഷണം ഊർജിതമാക്കി വരുന്നതിനിടയിൽ പയ്യന്നൂർ പെരുമ്പ കെ എസ് ആർ ടി സി സ്റ്റാൻ്റിന് സമീപത്ത് വച്ച് ഇൻസ്പക്ടർ എൻ.ഒ സിബിയും സംഘവും വിദഗ്ധമായി അറസ്റ്റുചെയ്തു. പ്രതിയെ ചിറ്റാരിക്കാൽ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിൽ സി.ഐക്ക് പുറമെ എസ്.ഐമാരായ കെ.പി രമേശൻ, രവീന്ദ്രൻ, സി.പി.ഒമാരായ ഹരീഷ്, സിജൊ, ഡ്രൈവർ രാജൻ എന്നിവരും ഉണ്ടായിരുന്നു.

No comments