Breaking News

കനകപ്പള്ളി യാങ്കിബോയ്സ് ആതിഥ്യമരുളിയ ഫൈവ്സ് ഫുട്‌ബോൾ മത്സരം സമാപിച്ചു മത്സരത്തിൽ ബ്രദേഴ്സ് എഫ്.സി പെരുവമ്പ ചാമ്പ്യൻമാരായി


പരപ്പ: യാങ്കിബോയ്സ് കനകപ്പള്ളി ആതിഥ്യമരുളിയ ഫൈവ്സ് ഫുട്‌ബോൾ മത്സരത്തിൽ വിജയികൾ ആയവർക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ രാജുകട്ടക്കയം വിതരണം ചെയ്തു.  വാർഡ് മെമ്പർ അബ്‌ദുൾ ഖാദർ അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ബിജു ചാമക്കാല ആശംസകൾ നേർന്നു. സബിൻ കനകപ്പള്ളി സ്വാഗതവും,രഞ്ജിത് കനകപ്പള്ളി നന്ദിയും പറഞ്ഞു. മത്സരത്തിൽ ബ്രദഴ്സ് എഫ്.സി പെരുവമ്പ ചാമ്പ്യൻമാരായി . വിവേകാനന്ദ അടോട്ട്കയ റണ്ണറപ്പായി. അകാലത്തിൽ പൊലിഞ്ഞ വിനോജ് മാത്യുവിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ അനുസ്മരണ യോഗവും നടത്തി.

No comments