കൊല്ലം ചവറയിൽ വാഹനാപകടം; നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു
കൊല്ലം ചവറയില്‍ വാഹനാപകടത്തില്‍ നാല് മത്സ്യ തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബര്‍ക്കുമന്‍സ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശിയായ ബിജു (35) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനിബസ്സില്‍ മത്സ്യ വാനിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 12.30ഓടെ ചവറ ദേശീയപാതയില്‍ ഇടപ്പള്ളി കോട്ടക്ക് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശിയായ റോയി, മാര്‍ത്താണ്ടം സ്വദേശി വര്‍ഗീസ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ 22 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
No comments