Breaking News

ഒടയംചാലിൽ മൂന്ന്‌ ഏക്കർ തരിശ്ശു ഭൂമിയിലെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു


കാഞ്ഞങ്ങാട്‌: മൂന്ന്‌ ഏക്കര്‍ തരിശ്ശു ഭൂമിയിലെ കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. ഒടയംചാല്‍, പാക്കം, പനയന്തട്ട തറവാടിന്റെ 3ഏക്കറോളം സ്ഥലത്തെ കപ്പ, മഞ്ഞള്‍, ഇഞ്ചി വിളകളാണ്‌ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്‌. ഏകദേശം 450വോളം മരച്ചീനികള്‍ പൂര്‍ണ്ണമായുംനശിപ്പിച്ചു. കര്‍ഷകര്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ്‌ തരിശ്ശു ഭൂമിയില്‍ കൃഷി ചെയ്യുവാന്‍ തുടങ്ങിയത്‌. യാതൊരു ഇന്‍ഷൂറന്‍സ്‌ പരിരക്ഷയും കര്‍ഷകര്‍ക്ക്‌ ലഭ്യവുമല്ല.

No comments