Breaking News

പെരുമ്പട്ട റൈഞ്ച് മുസാബഖ: കുന്നുംകൈ വെസ്റ്റ് ഓവറോള്‍ ചാംപ്യന്മാരായി

 


കുന്നുംകൈ:  പെരുമ്പട്ട  റൈഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖ ഇസ്ലാമിക കലാമേളയില്‍ 182 പോയിന്റ്‌ നേടി കുന്നുംകൈ വെസ്റ്റ് നൂറുല്‍ ഹുദ മദ്‌റസ ഓവറോള്‍  ചാംപ്യന്മാരായി.പെരുമ്പട്ട മുനീറുല്‍ ഇസ്ലാം മദ്‌റസ, ആമത്തല ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ എന്നിവ  രണ്ടും മൂന്നും സ്ഥാനം നേടി. കലാമേളയ്ക്ക്  തുടക്കം കുറിച്ചു കൊണ്ട് എ വി അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. മുഹമ്മദ്‌ ഷഫീഖ് തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു. ഉമര്‍ മൗലവി അധ്യക്ഷനായി.സമാപന സമ്മേളനം ജഡ്ജ്  കാന രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി കെ കരീം മൗലവി അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മയില്‍ വിദ്യാര്‍ത്ഥി  ഓവറോള്‍ വിതരണം ചെയ്തു.വി പി നൂറുദ്ധീന്‍ മൌലവി, ടി പി അബ്ദുല്‍ ഖരീം ഹാജി,മുഹമ്മദ്‌ ബഷീര്‍ ബാഖവി, മൊയ്തീന്‍ കുഞ്ഞി കമ്പല്ലൂര്‍,എം സി അബ്ദുള്ള, ഹാരിസ് ദാരിമി, മുഹമ്മദ്‌ ഹനീഫ് ഫൈസി, ശിഹാബുദ്ധീന്‍ ഫൈസി, എം ടി പി അബ്ദുല്‍ ഖാദര്‍ ഹാജി, നിസാര്‍ ദാരിമി, യൂസഫ്‌ മാസ്റര്‍, ഹമീദ് ഹാജി, പി പി സി അഹമ്മദ് കുഞ്ഞി, ബഷീര്‍ മൌലവി,യൂനുസ് ഫൈസി, അബ്ദുല്‍ റഹീം ഹുദവി, മുനീര്‍ മൌലവി സംസാരിച്ചു. 


No comments