റോയൽ ട്രാവൻകൂർ ഫാർമേഴ്സ് സർവീസ് കമ്പനിയുടെ ഭീമനടി,പരപ്പ ശാഖകൾ ഉദ്ഘാടനം ചെയ്തു
ഭീമനടി: കേരളം കാർഷിക ഉത്പാദന സംസ്ഥാനമായി മാറണമെങ്കിൽ വില്ലേജ് തലത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള കാർഷിക സമിതികൾ വേണമെന്ന് രാഹുൽ ചക്രപാണി പറഞ്ഞു.റോയൽ ട്രാവൻകൂർ ഫാർമേഴ്സ് സർവീസ് കമ്പനിയുടെ ഭീമനടി, പരപ്പ ശാഖകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കാർഷിക സമിതികൾ ജനങ്ങൾ തെരഞ്ഞെടുത്ത ഭരണസമിതി നിയന്ത്രിക്കുന്നത് ആയിരിക്കണമെന്നും ഇതിൽ സർക്കാരിന് മേൽനോട്ടം വേണമെന്നും അദ്ദേഹം പറഞ്ഞു .റീജണൽ ചെയർമാൻ പ്രസാദ് നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽവച്ച് മികച്ച കർഷകനായ ജിജോ വേങ്ങകുറ്റി ആദരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സി ഇസ്മയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് കാനാട്ട്, ടി കെ സുകുമാരൻ, സി വി സുരേഷ് ,ഗ്രാമശ്രീ ഡയറക്ടർ സിന്ധു ചക്രപാണി, ദീപുമോൻ ജോസ്, കർഷക പ്രതിനിധി മനോജ് തേർത്തല്ലി, അരുൺ, സുനിത, നോബിൾ ആന്റണി പ്രസംഗിച്ചു .
No comments