പൊതുയിടം എന്റേതും': മെഴുകുതിരിവെട്ടത്തിൽ രാത്രി നടത്തവുമായി ബളാലിലെ വീട്ടമ്മമാർ
വെള്ളരിക്കുണ്ട് : പൊതുയിടം എന്റേതും എന്ന മുദ്രാവാക്യമുയർത്തി ബളാൽ പഞ്ചായത്തിലെ വീട്ടമ്മമാരായ സ്ത്രീകൾ രാത്രിയിൽ നടന്നു.
വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീകളുടെ രാത്രി നടത്തത്തിൽ ബളാൽ പഞ്ചായത്തിൽ തിങ്കളാഴ്ച രാത്രി വീട്ടമ്മമാരായ 25 സ്ത്രീകളാണ് നടക്കാനിറങ്ങിയത്.
ബളാൽ പഞ്ചായത്ത് ഓഫീസിൽ നിന്നും മെഴുകുതിരി വെട്ടത്തിന്റെ വെളിച്ചത്തിൽ 6 പേർ വീതം അടങ്ങിയ ടീമാണ് നടന്നത്.പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ പി. പത്മാവതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മോൻസി ജോയി ഐ. സി. ഡി. എസ്. സൂപ്പർ വൈസർ ജിനി പി. എന്നിവർ പ്രസംഗിച്ചു.
No comments