ഒടയംചാൽ ചക്കിട്ടടുക്കത്ത് സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗവും, ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനവും നടന്നു
ഒടയഞ്ചാൽ: ബേളൂർ ലോക്കലിൽ സി.പി.എം ചക്കിട്ടടുക്കം ബ്രാഞ്ചിൽ രാഷ്ട്രിയ വിശദികരണ യോഗവും ബസ്സ് വെയിറ്റിങ്ങ് ഷെഡ് ഉദ്ഘാടനവും നടന്നു. ജില്ല കമ്മറ്റി മെമ്പർ എം.വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചക്കിട്ടിടുക്കം ബ്രാഞ്ച് സെക്രട്ടറി സുധാകരൻ സ്വാഗതവും, ബേളൂർ ലോക്കൽ സെക്രട്ടറി മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു, പാർട്ടി ഏര്യ കമ്മറ്റി അംഗം ഉണ്ണികൃഷ്ണൻ, പി.ദാമോധരൻ, ബേളൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ, എ സുകുമാരൻ, ഗോപി, എ.ഒ ജോസ് എന്നീവർ ആശംസ അർപ്പിച്ച് സംസാരിച്ചു
No comments