Breaking News

മാലോം പുഞ്ചയിൽ ആസിഡ് അകത്തുചെന്ന് ഗൃഹനാഥൻ മരിച്ചു


കാഞ്ഞങ്ങാട്: ആസിഡ് അകത്തുചെന്ന് ഗൃഹനാഥന്‍ മരിച്ചു. മാലോം പുഞ്ചയിലെ ബന്തമലയിലെ ചാക്കോ (55) യാണ് മരിച്ചത്. ഇന്നലെ രാവിലെ അടക്ക ശേഖരിക്കാനായി തോട്ടത്തിലേക്ക് പോയതായിരുന്നു ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാരിയോട്ട് ചാലിലെ തോട്ടത്തില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. രാത്രി പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ഭാര്യ: ലളിത. മക്കള്‍: മനു (ഫ്‌ളവേഴ്‌സ് ടിവി), ജിനു (സിഐഎസ്എഫ്). സഹോദരന്‍. ജോജു.

No comments