പരപ്പ ബ്ലോക്ക് ക്ഷീര കർഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോൽപാദക സഹകരണ സംഘം ഉദ്ഘാടനവും ഡിസംബർ 27ന്
വെള്ളരിക്കുണ്ട്: ക്ഷീര വികസന വകുപ്പിൻ്റെയും പരപ്പ ബ്ലോക്ക് ക്ഷീര കർഷക സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരപ്പ ബ്ലോക്ക് ക്ഷീര കർഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ ഉദ്ഘാടനവു നടക്കുക.
ഡിസംബർ 27 ന് കുറുഞ്ചേരിത്തട്ട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വെച്ച് നടക്കുന്ന പരിപാടി സംസ്ഥാന ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനാകും. കെ. രാജ്മോഹൻ ഉണ്ണിത്താൻ എം. പി മുഖ്യാതിഥിയായി പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, കർഷകരെ ആദരിക്കൽ, ഫോഡർ എക്സിബിഷൻ, വിവിധ ക്ലാസുകൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വെള്ളരിക്കുണ്ടിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ
പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, കിനാനൂർ-കരിന്തളം പഞ്ചായത്ത് മെമ്പർ മനോജ് തോമസ്, ക്ഷീര വികസന ഓഫീസർ പി.വി മനോജ് കുമാർ, നാരായണൻ കാവുങ്കാൽ, കെ.കുഞ്ഞിരാമൻ, വി. വേണു, എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
No comments