പെരളം-പാവൽ-ചിറ്റാരിക്കാൽ റോഡിൻ്റെ ദുരവസ്ഥ: സിപിഐഎം ചിറ്റാരിക്കാൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഭീമനടി PWD ഓഫീസ് മാർച്ച് നടത്തി
ഭീമനടി: പെരളം കമ്പല്ലൂർ കടുമേനി പാവൽ ചിറ്റാരിക്കാൽ റോഡ് പ്രവർത്തി അടിയന്തിരമായി പൂർത്തീകരിക്കുക, ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കുക, റോഡ് പണിയിലെ ക്രമക്കേടുകൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സി പി ഐ എം ചിറ്റാരിക്കാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമനടി പൊതുമരാമത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
മാർച്ച് സി പി ഐ എം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘടാനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.പി നാരായണൻ, ശിവദാസ് എൻ വി എന്നിവർ സംസാരിച്ചു ലോക്കൽ കമ്മിറ്റി അംഗം പി പുഷ്പാകാരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ലോക്കൽ സെക്രട്ടറി പി കെ മോഹനൻ സ്വാഗതം പറഞ്ഞു
No comments