Breaking News

പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ബിരുദദാന സമ്മേളനം പ്രൗഡോജ്ജ്വലം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി


പെരിയ: പെരിയ തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം   കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്നു. പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയായി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റർ എന്നിവര്‍ സംബന്ധിച്ചു. ഒഫീഷിയേറ്റിങ് വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.സി. ബൈജു സ്വാഗതം പറഞ്ഞു. . രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍,, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍്സ് കമ്മറ്റി അംഗങ്ങള്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.


2018-2020 ബാച്ചിന്റെ ബിരുദദാന സമ്മേളനമാണ് നടന്നത്. 742 വിദ്യാര്ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുണ്ടായിരുന്നത്. 29 പേര്ക്ക് ബിരുദവും 652 പേര്ക്ക് ബിരുദാനന്തരബിരുദവും 52 പേര്ക്ക് പി.എച്ച്.ഡി ബിരുദവും ഒന്പത് പേര്ക്ക് പിജി ഡിപ്ലോമാ ബിരുദവും നല്കി ആദരിക്കും. വിവിധ പഠന വകുപ്പുകളും വിദ്യാര്ത്ഥികളുടെ എണ്ണവും: ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര് ബയോളജി 25, കെമിസ്ട്രി 29, കമ്പ്യൂട്ടര് സയന്‌സ് 22, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര് 37, എക്കണോമിക്‌സ് 35, എജ്യൂക്കേഷന് 40, എന്വിയോണ്മെന്റല് സയന്‌സ് 28, ജിനോമിക് സയന്‌സ് 27, ജിയോളജി 29, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര് 27, ഇന്റര്‌നാഷണല് റിലേഷന്‌സ് ആന്റ് പൊളിറ്റിക്‌സ് 29, ഇന്റര്‌നാഷണല് റിലേഷന്‌സ് (യുജി) 29, ലോ 23, ലിംഗ്വിസ്റ്റിക്‌സ് 29, മലയാളം 30, മാത്തമാറ്റിക്‌സ് 35, ഫിസിക്‌സ് 23, പ്ലാന്റ് സയന്‌സ് 29, പബ്ലിക് അഡ്മിനിസ്‌ട്രേഷന് ആന്റ് പോളിസി സ്റ്റഡീസ് 36, പബ്ലിക് ഹെല്ത്ത് ആന്റ് കമ്യൂണിറ്റി മെഡിസിന് 23, സോഷ്യല് വര്ക്ക് 35, യോഗ സ്റ്റഡീസ് 31, സുവോളജി 30, പിജി ഡിപ്ലോമ ഇന് യോഗ 9, ഗവേഷണം 52.


ഹെലിപാഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് വൈസ് ചാൻസിലർ ഇൻ ചാർജ് പ്രൊഫ കെ സി ബൈജു പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ എന്നിവർ രാഷ്ട്രപതിയെ വരവേറ്റു.


 ബാന്റ് വാദ്യഅകമ്പടിയോടെയുള്ള അക്കാദമിക് ഘോഷയാത്രയോടെ ബിരുദദാന സമ്മേളന ചടങ്ങുകള്‍ ആരംഭിച്ചു.. രാഷ്ട്രപതി, ഗവർണർ തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാനമിനേഷന്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

No comments