Breaking News

'വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണം': ദേശീയ കർഷക ഫെഡറേഷൻ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി


വെള്ളരിക്കുണ്ട്: വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ കർഷക ഫെഡറേഷൻ(DKF) നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുന്നിൽ കർഷക ധർണ്ണ സംഘടിപ്പിച്ചു.

ദേശീയ കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ജോർജ്ജ് മുല്ലക്കര ഉത്ഘാടനം ചെയ്തു. കാട്ടുപന്നി ആക്രമണത്തിൽ മരണപ്പെട്ട ജോൺ കൊച്ചു മറ്റത്തിന്റെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ദേശീയ കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. സെബാസ്റ്റ്യൻ ജാതികുളം അദ്ധ്യക്ഷത വഹിച്ചു. ജെയ്സൻ ഡോമിനിക്ക് സ്വാഗതം പറഞ്ഞു.

ഇമ്മാനുവേൽ ജോർജ്ജ് , ബാബു ആക്കാട്ടയിയിൽ, പി.കെ.ഷാജി, ജോണി തെങ്ങുംപള്ളിൽ(FTAK), ഷിലു പൈങ്ങോട്ട്, പി.എൻ. വേണുഗോപാൽ, ടി. മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

കർഷക ധർണ്ണക്ക് ശേഷം ഭാരവാഹികൾ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട ജോൺ കൊച്ചു മറ്റത്തിന്റെ ഭവനം സന്ദർശിച്ചു. വനം വകുപ്പ് മന്ത്രിക്ക് നൽകാനുള്ള നിവേദനം സെലിനാമ്മ ജോണിൽ നിന്നും സംസ്ഥാന പ്രസിഡന്റ് ഏറ്റുവാങ്ങി.

No comments