Breaking News

വീട്ടമ്മ പോസ്റ്റോഫീസിൽ നിക്ഷേപിച്ച പണം തട്ടിയെടുത്ത മാലോം ദർഘാസ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ്കേസെടുത്തു


വെള്ളരിക്കുണ്ട്: വീട്ടമ്മ പോസ്റ്റ് ഓഫീസിലെ
എസ്.ബി.അക്കൗണ്ടിൽ നിക്ഷേപിച്ച 42000 രൂപ തട്ടിയെടുത്ത പോസ്റ്റ് മാസ്റ്റർക്കെതിരെ പോലിസ്കേസ്. മാലോം ദർഘാസ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എ.സുരേന്ദ്രനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ്
കേസ്സടുത്തത്. കല്യാണിയെന്ന വീട്ടമ്മ 2020 മാർച്ച് 3നും 21ആഗസ്റ്റ് 31, 21 മെയ് 31 നുമായി എസ് ബി അക്കൗണ്ടിലടച്ച
പണം വരവ് വെക്കാതെ കൈവശപ്പെടുത്തിയെന്ന
പോസ്റ്ററൽ ഇൻസ്പെക്ടർ സി.രാഹുലിന്റെ പരാതിയിലാണ് കേസെടുത്തത്.

No comments