Breaking News

സുഹൃത്തുകൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കമ്പല്ലൂർ സ്വദേശി മുങ്ങി മരിച്ചു


ചെറുപുഴ: കമ്പല്ലൂരിലെ പോത്തോടൻ അച്യുതന്റെയും രഞ്ജുവിന്റേയും മകൻ അനിരുദ്ധ് (20) ആണ് ഇന്ന് വൈകുന്നേരം 3.30 യോടെ കാര്യങ്കോട് പുഴയിൽ ചെമ്മരംകയത്ത് മുങ്ങി മരിച്ചത്.പയ്യന്നൂർ ഫോണിക്സ് എഡ്യൂക്കേഷൻ ക്യാമ്പസിലെ സി.എം.എ വിദ്യാർത്ഥിയാണ്.


ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ പയ്യന്നൂരിൽ പഠിക്കുന്ന രണ്ടു സഹപാഠികൾ എത്തുകയും അവരോടൊപ്പം  ചെമ്മരങ്കയം തൂക്കു പാലത്തിനടുത്ത്  കാര്യങ്കോട് പുഴയിൽ കുളിക്കാനിറങ്ങുകയുമായിരുന്നു.അനിരുദ്ധ് പുഴയിൽ മുങ്ങി പോകുന്നതുകൊണ്ട് കൂടെയുണ്ടായിരുന്നവർ നിലവിളിച്ചപ്പോൾ ഓടിയെത്തിയ നാട്ടുകാർ അനിരുദ്ധിനെ വെള്ളത്തിൽ നിന്നും  പുറത്തെടുത്തു. ഉടൻ പാടിയോട്ടുചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ. തൃക്കരിപ്പൂർ ഗവ. പോളി ടെക്നിക്ക് വിദ്യാർഥിനി അനഘ സഹോദരിയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് പെരിങ്ങോത്തു നിന്നും ഫയർഫോഴ്സും എത്തിയിരുന്നു.


No comments