Breaking News

വനം വന്യജീവി സംരക്ഷണ നിയമങ്ങൾ ഭേദഗതി ചെയ്യുക': കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയും കർഷക യൂണിയനും സംയുക്തമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കാഞ്ഞങ്ങാട് : 1972 ലെ കേന്ദ്ര വന്യജീവി നിയമം  പൊളിച്ചെഴുതി കൊണ്ട് കൃഷിഭൂമിയും കർഷകരെയും  രക്ഷിക്കുവാൻ കേന്ദ്ര ഗവൺമെൻറ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻറ് കുര്യാക്കോസ് പ്ലാപറമ്പിൽ പറഞ്ഞു

പാർട്ടി ജില്ലാ കമ്മിറ്റിയും കർഷക യൂണിയനും സംയുക്തമായി  കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് പോസ്റ്റ് ഓഫീസിനു മുന്നിലെക്ക് നടത്തിയ കർഷക മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടുപന്നിയുടെ ആക്രമണം മൂലം മരണമടഞ്ഞ കർഷകർക്കും  കൃഷി നാശം നേരിടുന്ന  കർഷകർക്കും ആവശ്യമായ നഷ്ടപരിഹാരം നൽകാൻ  അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

 കേന്ദ്ര സർക്കാർ കാണിക്കുന്ന ഈ അലംഭാവം അവസാനിപ്പിച്ച് കേന്ദ്രനിയമം ഭേദഗതി ചെയ്യുവാൻ തയ്യാറാകണമെന്നും കർഷകരേയും കൃഷി ഭൂമിയും സംരക്ഷിക്കുവാൻ നടപടി സ്വീകരിക്കണമെന്നും , വന്യജീവികളുടെ ആക്രമണത്തിൽ  മരണമടഞ്ഞവർക്കും കൃഷി നഷ്ടപ്പെട്ടവർക്കും ന്യായമായ നഷ്ടപരിഹാരം  നൽകണമെന്നും ധർണ്ണയിൽ ആവശ്യമുയർന്നു.


യോഗത്തിൽ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസ് കാക്കകുടുങ്കൽ അധ്യക്ഷത വഹിച്ചു.കർഷക യൂണിയൻ സംസ്ഥാന ജന.സെക്രട്ടറി ജെയിംസ് മാരൂർ, ജില്ലാ ഓഫീസ് ചാർജ്  ജനറൽസെക്രട്ടറി  ചാക്കോ  തെന്നിപ്ലാക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ , ജില്ലാ സെക്രട്ടറിമാരായ ബിജു തുളിച്ചേരി,ഷാജി വെള്ളംകുന്നോൽ,മൈക്കിൾ പൂവത്തനി മാത്യൂ കാഞ്ഞിരതിങ്കൾ, സ്റ്റീഫൻ ജോസഫ് സണ്ണി പതിനെട്ടിൽ തങ്കച്ചൻ വാടക്കേ

മുറി,ടോമി മണിയൻ തോട്ടം ജോസ പേണ്ട നത്ത്  ജോസ് ചെന്നീ ക്കാട്ട് കുന്നേൽ പുഷ്പമ്മ ബേബി മിനി ചെറിയാൻ എന്നിവർ സംസാരിച്ചു. യോഗത്തിന് സേവ്യർ കളരിമുറി സ്വാഗതവും ജോസ് തൈപ്പറമ്പിൽ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് ബേബി പന്തല്ലൂർ മനോജ് മാടവന ടോമി കുമ്പാട്ട് സിജി കട്ടക്കയം ബാലഗോപാൽ പെരളത്ത  രാജേഷ്  സി  ആർ മനേജ് ഒറി ത്തായിൽ ജിജി മ്യലിൽ ജേജി കുര്യൻ എന്നിവർ നേതൃത്വം നൽകി

No comments