Breaking News

ദേശീയ ശാസ്ത്രദിനത്തിൽ സയൻസ് എക്സിബിഷൻ 'എക്സ്പോ2022' നടത്തി കോടോത്ത് അംബേദ്കർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ


ഒടയഞ്ചാൽ:  ദേശീയ ശാസ്ത്ര ദിനത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ സയന്‍സ് എക്സ്പോ 2022 സംഘടിപ്പിച്ചു.കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ സയന്‍സ് എക്സ്പോ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി.ഇ.സനിത സ്വാഗതവും സീനിയര്‍ അസ്സിസ്റ്റന്റ് എ.എം.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.അധ്യാപകരായ എന്‍.ബാലചന്ദ്രന്‍,ശലഭ.എസ്,രസിത.എ.വി,രമ്യ.എം,ധന്യ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ സാനിയ, ഋഷികേശ് എന്നിവര്‍ തല്‍സമയ പരീക്ഷണങ്ങള്‍ നടത്തിയത് വിദ്യാര്‍ത്ഥികളില്‍ കൗതുകമുണ്ടാക്കി.

ലഘുപരീക്ഷണങ്ങള്‍,വര്‍ക്കിംഗ് മോഡലുകള്‍,സ്റ്റില്‍ മോഡലുകള്‍,ജീവചരിത്രക്കുറിപ്പുകള്‍,പോസ്റ്ററുകള്‍,സയന്‍സ് ആല്‍ബങ്ങള്‍,റൊബോട്ടുകള്‍ എന്നിവ പ്രദര്‍ശനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരുന്നു. ശാസ്ത്രതത്വങ്ങള്‍ ലളിതമായി വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ ശാസ്ത്രപ്രദര്‍ശനത്തിന് കഴിഞ്ഞു.




No comments