Breaking News

'ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി അടിയന്തിരമായി അളന്ന് നൽകണം: ആർ വൈ എഫ് ജില്ലാ കൺവെൻഷൻ വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട് : ആശിക്കും ഭൂമി ആദിവാസികൾക്ക് എന്ന പദ്ധതി നടപ്പാക്കിയത് 2011 ലെ യു ഡി എഫ് ഗവൺമെൻ്റാണ് പിന്നീട് അധികാരത്തിൽ വന്ന എൽ ഡി എഫ് ഗവൺമെൻ്റ് പദ്ധതി അട്ടിമറിച്ചു ആദിവാസി ഗോത്ര വിഭാഗങ്ങൾ ജില്ലാ ഭരണ സിരാ കേന്ദ്രത്തിൽ അപ്രതീക്ഷിതസമരം നടത്തിയപ്പോൾ നിശ്ചിത ദിവസത്തിനുള്ളിൽ നടപടി കൈക്കൊള്ളാമെന്ന് കലക്ടർ ഉറപ്പ് നൽകി. കഠിന പരിശ്രമത്തിൻ്റെ ഫലമായി അർഹരായ ആദിവാസികളെയും ഭൂമിയും ഗോത്ര നേതാക്കൾരേഖകളായി സമർപ്പിച്ചിട്ടും യാതൊരു നടപടിയും നാളിതുവരെ നടത്തിയിട്ടില്ല

അതുപോലെ പട്ടികവർഗ്ഗ വിഭാഗത്തിൽ മറ്റ് അവകാശമുള്ള ഭൂമിയില്ലാത്തവർക്ക് പത്ത് സെൻ്റ് ഭൂമി അനുവദിച്ചുകൊണ്ടുള്ള ഗവൺമെൻറ് ഉത്തരവ് ഉദ്യോഗസ്ഥ ടീമുണ്ടാക്കി വിതരണം ആരംഭിക്കണമെന്നും ആർ വൈ എഫ് കാസർഗോഡ് ജില്ലാ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു.

വെള്ളരിക്കുണ്ട് കാസിനൊ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കോരണി ഷിബു ഉൽഘാടനം ചെയ്തു സംസ്ഥാന ജോയൻ്റ് സെക്രട്ടറി സി.എം .ഷെരീഫ് ആർ എസ് പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ, കരിന്തളം വിജയൻ ,കരിവെള്ളൂർ വിജയൻ ,കെ.എ. സാലു

സി.രാജേഷ്, മാത്യു  കളത്തിൽ എന്നിവർ സംസാരിച്ചു

ഭാരവാഹികളായി

റിജോ ചെറുവത്തൂർ- പ്രസിഡൻറ്

ദിനേശൻ എൻമകജെ -വൈസ് പ്രസിഡൻ്റ്

ജിബിൻ അബ്രഹാം -സെക്രട്ടറി

എച്ച് രാജേഷ് -ജോയൻറ് സെക്രട്ടറി

സുരേഷ് കടമല- ട്രഷറർ

എന്നിവരെ തെരെഞ്ഞെടുത്തു

No comments