Breaking News

സ്നേഹവും കരുതലും വിളിച്ചോതി നിർധനരായ രോഗികൾക്ക് കൊന്നക്കാട് സ്റ്റാർ കൈത്താങ്ങ് സഹായ ധനം കൈമാറി


കൊന്നക്കാട് :സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക്  താങ്ങും തണലുമായി മാറിയ സ്റ്റാർ കൈത്താങ്ങ് കൂട്ടായ്മയുടെ സാമ്പത്തിക സഹായം കൈമാറി. രണ്ട് രോഗികൾക്ക് ഉള്ള സാമ്പത്തിക സഹായം പഞ്ചായത്ത്‌ അംഗം പി സി രഘുനാഥന് സ്റ്റാർ കൈത്താങ്ങ് കൂട്ടായ്മ അംഗങ്ങൾ ആയ ഹരികുമാർ, ജോസ് പി കെ എന്നിവർ കൈമാറി.കൂട്ടായ്മ അംഗങ്ങൾ സഹായ ധനത്തിന് അർഹരായ രോഗികളെ ഭവനങ്ങളിൽ സന്ദർശിച്ചു.ഷാജി തൈലമനാൽ,ഡാർലിൻ ജോർജ് കടവൻ, സുരേഷ് പത്രവളപ്പിൽ എന്നിവർ പങ്കെടുത്തു.

No comments