Breaking News

ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍, വിദ്യാഭ്യാസ വായ്പ കാസര്‍കോട് ചെര്‍ക്കളയിലുള്ള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ റിജിയനല്‍ ഓഫീസില്‍ അപേക്ഷിക്കാം.


കാസർകോട്: ന്യുനപക്ഷ വിഭാഗങ്ങള്‍ക്കായി ആറ് ശതമാനം പലിശ നിരക്കില്‍ സ്വയം തൊഴിലിനും മൂന്ന് ശതമാനം പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പക്കും  സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 98000 ല്‍ താഴെയുള്ള ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ട കാസര്‍കോട് -കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് കാസര്‍കോട് ചെര്‍ക്കളയിലുള്ള കേരള - സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ റിജിയനല്‍ ഓഫീസില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 04994283061 , 8714603036

No comments