Breaking News

ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞം: പനത്തടിയിൽ സബ്ബ് നാഷണൽ സർട്ടിഫിക്കറ്റ് സർവ്വേ നടത്തി




പനത്തടി: ദേശീയ ക്ഷയരോഗനിർമ്മാർജന യഞ്ജത്തിന്റെ ഭാഗമായി 2025-ഓടുകൂടി ഭാരതത്തിൽനിന്നും ക്ഷയരോഗം നിർമാർജനം ചെയ്യുക എന്ന ലക്‌ഷ്യം കൈവരിക്കുന്നതിനു മുന്നോടിയായി പനത്തടി വില്ലേജിലെ 11-വാർഡിൽ സബ്ബ് നാഷണൽ സർട്ടിഫിക്കറ്റ് സർവ്വേ സംഘടിപ്പിച്ചു.

വാർഡ് മെമ്പർ സജിനി മോൾ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനയകുമാർ, എസ്. ടി. എസ്. ഷാജി ജോസഫ്, ജെ. എച്ച്. ഐ. മാരായ സുബൈദ, നെൽസൺ, ആശപ്രവർത്തകയായ ജയശ്രീ,നഴ്സിംഗ് സ്റ്റുഡന്റ് ബ്ലെസി എന്നിവർ സർവ്വേക്കു നേതൃത്വം നൽകി.

No comments