Breaking News

പരപ്പയിൽ പകൽ നേരത്ത്‌ നാട്ടിലിറങ്ങി ഭീതി പരത്തിയ കാട്ടുപന്നിയെ ഒടുവിൽ വനപാലകർ കണ്ടെത്തി വെടിവെച്ചു കൊന്നു


വെള്ളരിക്കുണ്ട് : രണ്ട് ദിവസം മുൻപ് പട്ടാപ്പകൽ പരപ്പടൗണിൽ ഭീതിപരത്തിയ കാട്ടു പന്നിയെ ഒടുവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി വെടിവെച്ചു കൊന്നു.

തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ പരപ്പബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിനടുത്തു വെച്ചാണ് ഒറ്റയാൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെടിവെച്ചു കൊന്നത്.

കാടിറങ്ങിവന്ന പന്നി കഴിഞ്ഞ 25 നാണ് പരപ്പ ടൗണിൽ ഭീതി പരത്തിയത്.ഉച്ചയോടെ ടൗണിൽ ഇറങ്ങിയ പന്നി സ്റ്റാന്റിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ഉൾപ്പെടെ ഉള്ളവയ്ക്ക് നേരെ അക്രമണം നടത്തു കയും ആളുകളെ ഭീതിയിലാഴ്ത്തുകയുമായിരുന്നു.

നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ എത്തുമ്പോഴേക്കും പന്നി ടൗണിൽ നിന്നും അടുത്ത പറമ്പുകളിലേക്ക് ഓടി മറഞ്ഞിരുന്നു.


എന്നാൽ ഈ പന്നിയെ കണ്ടെത്താൻ വേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി വരികയായിരുന്നു.ഇതിനിടയിലാണ് തിങ്കളാഴ്ച പുലർച്ചെ പരപ്പബ്ലോക്ക് ഓഫീസിനടുത്തെ കരുണാകരൻ എന്നയാളുടെ പറമ്പിൽ വച്ച് കണ്ടെത്തി. പന്നിയെ വെടിവെച്ചു കൊല്ലാൻ ലൈസൻസ് തോക്കുള്ള തായന്നൂർ സ്വദേശി രവീന്ദ്രനാണ് പന്നിയെ വെടിവെച്ചത്.

പന്നിയെ പിന്നീട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ  മറവ് ചെയ്തു.

സെക്സ്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിതിൻ,വാച്ചർ സുമേഷ് എന്നിവരാണ് പന്നിയെ കണ്ടെത്താൻ പുലർച്ചെ വരെ ശ്രമം നടത്തിയത്.

No comments