Breaking News

എവിടെ നിന്ന് അഭ്യാസം കാണിച്ചാലും എംവിഡി അറിയും; പൊതുജനങ്ങളെ ഒപ്പം കൂട്ടി പുതിയ നീക്കം ദൃശ്യങ്ങളും വിവരങ്ങളും അയക്കേണ്ട നമ്പർ കാസർകോട് - 9188961014


റോഡുകളില്‍ നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോര്‍ വാഹന വകുപ്പ്. അമിത വേഗമുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയക്കാന്‍ എല്ലാ ജില്ലയിലും മൊബൈല്‍ നമ്പര്‍ ഏര്‍പ്പെടുത്തി. നിയമലംഘനം നടത്തുന്ന വാഹനങ്ങളും ഡ്രൈവര്‍മാരെയും കണ്ടാല്‍ ഇവരുടെ ദൃശ്യങ്ങളും വിവരങ്ങളും ഈ നമ്പറുകളില്‍ അയക്കാം. വിവരങ്ങള്‍ നല്‍കുന്നവരെ പറ്റിയുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പ് നല്‍കുന്നു. ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെടുന്നു. ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ശബ്ദമാറ്റം,രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്താന്‍ എംവിഡി പരിശോധന കര്‍ശനമാക്കിയിരിക്കെയാണ് ഇതിന്റെ ഭാ​ഗമായി പുതിയ നീക്കവും.

ദൃശ്യങ്ങളും വിവരങ്ങളും അയക്കേണ്ട നമ്പറുകൾ ഓരോ ജില്ലയിലും 1. തിരുവനന്തപുരം - 9188961001 2. കൊല്ലം - 9188961002 3. പത്തനംതിട്ട - 9188961003 4. ആലപ്പുഴ - 9188961004 5. കോട്ടയം - 9188961005 6.ഇടുക്കി - 9188961006 7. എറണാകുളം - 9188961007 8. തൃശൂർ - 9188961008 9. പാലക്കാട് - 9188961009 10. മലപ്പുറം - 9188961010 11. കോഴിക്കോട് - 9188961011 12. വയനാട് - 9188961012 13. കണ്ണൂർ - 9188961013 14. കാസർകോട് - 9188961014


No comments