Breaking News

കഴുത്തില്‍ പിടിച്ച് ആഞ്ഞുവെട്ടി, വൈരാഗ്യത്തിന് കാരണം തര്‍ക്കം; തമ്പാനൂരിലേത് അരുംകൊല


തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യമെന്ന് സൂചന. ഒരാഴ്ച്ച മുന്‍പ് ഹോട്ടലിലെത്തിയ പ്രതി നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷ് റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തര്‍ക്കത്തിന് ശേഷം അയ്യപ്പനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് അജീഷ് സ്ഥലം വിട്ടത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടകളുടെ ലിസ്റ്റില്‍ പേരുള്ള അജീഷ് ഇത്തരത്തില്‍ അപായപ്പെടുത്തുമെന്ന് അയ്യപ്പന് സൂചന ലഭിച്ചിരുന്നില്ല.

സ്വന്തം ബൈക്കോടിച്ച് എത്തിയ അജീഷ് കൈയ്യിലൊരു ബാഗും വാളുമായിട്ടാണ് ഹോട്ടലിലേക്ക് കയറിത്. നേരെ റിസപ്ഷനിസ്റ്റായ അയ്യപ്പന്റെ അടുത്തേക്ക് നീങ്ങി. പ്രതികരിക്കാനുള്ള സമയം ലഭിക്കും മുന്‍പ് പ്രതി അയ്യപ്പനെ തുടരെ വെട്ടി, മരണം ഉറപ്പാക്കുന്നതിനായി കഴുത്തില്‍ പിടിച്ച് ആഞ്ഞുവെട്ടുകയായിരുന്നു. റൂം ബോയി തിരികെയെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. അതിക്രൂരമായ കൊലപാകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതക ശേഷം രക്ഷപ്പെട്ട അജീഷ് പിന്നീട് പിടിയിലായി.കൊലപാതക ശേഷം പ്രതി ഒറു പാലത്തില്‍ ഇരിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസെത്തുമ്പോള്‍ കൃത്യം ചെയ്യാന്‍ ഉപയോഗിച്ച വാളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. കഴുത്തിലേക്ക് ആഞ്ഞുവെട്ടുന്നതിന് സഹായകരമാവുന്ന ആയുധമാണ് പ്രതി ഉപയോഗിച്ചിരിക്കുന്നത്.

No comments