Breaking News

ജില്ലാ പിഎസ് സി ഓഫീസിലെ സെക്ഷൻ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു


കാസര്‍ഗോഡ് ജില്ലാ പിഎസ് സി ഓഫീസില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ നീലേശ്വരം എരിഞ്ഞിക്കീലിലെ സുനില്‍കുമാര്‍ ടി.വി (51) കുഴഞ്ഞുവീണ് മരിച്ചു. രാവിലെ ഷട്ടില്‍ കളിച്ച് തിരിച്ച് വീട്ടിലെത്തിയ ഉടനെയാണ് കുഴഞ്ഞു വീണത്. പരേതനായ റിട്ട.പോസ്റ്റ് മാസ്റ്റര്‍ ടി.എം അമ്പുക്കുഞ്ഞിയുടെയും ടി.വി പാറുവിന്റെയും മകനാണ്. നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ ഓഫിസുകളില്‍ ജോലി ചെയ്തിട്ടുണ്ട്. പരേതനായ റിട്ട.പോസ്റ്റ് മാസ്റ്റര്‍ ടി.എം അമ്പുക്കുഞ്ഞിയുടെയും ടി.വി പാറുവിന്റെയും മകനാണ്. കാലിച്ചാനടുക്കം ഗവ:ഹൈസ്‌കൂളില്‍ അധ്യാപികയായ സിജിമോളാണ് ഭാര്യ:വിദ്യര്‍ഥികളായ ധീരജ്, നീരജ് എന്നിവരും 3 വയസുള്ള മകനും മക്കളാണ്. സഹോദരങ്ങള്‍: ടി.വി ജയരാജന്‍ എരിഞ്ഞിക്കീല്‍ (അധ്യാപകന്‍, ജിഎച്ച്എസ്എസ് ചായ്യോത്ത് ), ടി.വി ഷീജ ഉദയംകുന്ന് കാഞ്ഞങ്ങാട്.

No comments