Breaking News

ബിജെപി പരപ്പയിൽ കുടുംബസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു


ബിജെപി പരപ്പയിൽ സംഘടിപ്പിച്ച കുടുംബസംഗമവും അനുമോദന സദസ്സും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.ലോക സമാധാനത്തിനു ലോക  ഓൺലൈൻ സമ്മേളനം സംഘടിപ്പിക്കുന്നതിനും മുമ്പേ കേരള പോലീസിന് നിർഭയമായും സമാധാനത്തോടും കൂടി പ്രവർത്തിക്കാനുള്ള സാഹചര്യം പിണറായി സർക്കാർ  ഉണ്ടാകട്ടെ എന്ന്  ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്ത് പറഞ്ഞു.  ലോക സമാധാനത്തിനു വേണ്ടി 

ബജറ്റിൽ രണ്ടുകോടി അനുവദിച്ച ഇടതു സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള പോലീസിന് ക്രമസമാധാനത്തിന് വേണ്ടി സ്വന്തം വണ്ടി ഓടിക്കാൻ ഡീസലിന് കാശില്ലാത്ത ഗതികേടിലാണുള്ളതെന്ന് ശ്രീകാന്ത് ആരോപിച്ചു.ഗുണ്ടാ വിളയാട്ടം കൊണ്ട് പോലീസിന്    പലായനം ചെയ്യേണ്ടി വരുന്ന ദുരവസ്ഥയാണ് ഉള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കുടുംബസംഗമത്തിൽ 

അംഗനവാടി ടീച്ചറായി 44 വർഷത്തെ സർവീസിന് ശേഷം വിരമിക്കാൻ പോകുന്ന ത്രിവേണി ടീച്ചർ, വിളക്കാട്ടം എന്ന നൃത്തരൂപത്തിലൂടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ ശ്രീലേഷ് മാണിയൂർ, മലയോരമേഖലയിലെ പ്രധാന ജൈവ കർഷകനായ കരിച്ചേരി കുഞ്ഞമ്പു നായർ എന്നിവരെ അനുമോദിച്ചു. ബിജെപി യുടെ പരപ്പയിലെ മുതിർന്ന പ്രവർത്തകരെ പൊന്നാടയണിയിച്ചു ആദരിച്ചു. കുടുംബ സംഗമത്തിൽ ബിജെപി ബൂത്ത്‌ പ്രസിഡന്റ് രവീന്ദ്രൻ പാലക്കിൽ അധ്യക്ഷത വഹിച്ചു ബിജെപി ജില്ല ജനറൽ സെക്രട്ടറി എ വേലായുധൻ മുഖ്യപ്രഭാഷണം നടത്തി, കർഷകമോർച്ച ജില്ല പ്രസിഡന്റ് വി കുഞ്ഞിക്കണ്ണൻ ബളാൽ, ബിജെപി മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, ജില്ല കമ്മിറ്റി അംഗം അഡ്വ.കെ.കെ രാജഗോപാൽ, പ്രമോദ് വർണ്ണം, മഹിളാമോർച്ച ജില്ല സെക്രട്ടറി ചന്ദ്രാവതി മേലത്ത് ,മധു വട്ടിപ്പുന്ന, കെ ബാലൻമാസ്റ്റർ എനിവർ സംസാരിച്ചു. സുഭാഷ് കുമാർ സ്വാഗതവും ഹരികൃഷ്ണൻ കെ നന്ദിയും രേഖപ്പെടുത്തി.

No comments