Breaking News

വെസ്റ്റ്എളേരിയിൽ മുസ്ലീം ലീഗ് സ്ഥാപകദിനം വിപുലമായി ആചരിച്ചു ;കുന്നുംകൈയിൽ ജാതിയിൽ ഹസൈനാർ പതാക ഉയർത്തി.

കുന്നുംകൈ: മുസ്ലീം ലീഗ് സ്ഥാപക ദിനാചരണം വെസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ ശാഖാ കമ്മറ്റികൾ വിപുലമായി ആഘോഷിച്ചു. കുന്നുംകൈ വെസ്റ്റ് ശാഖയിൽ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ പതാക ഉയർത്തി. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എ.ദുൽകിഫിലി,എൽ.കെ.ശൗഖത്തലി,കെ.കെ.അബ്ദുൾ റഹ്മാൻ ഹാജി, അബ്ദുൾ റഹ്മാൻ എന്നിവർ സംബന്ധിച്ചു.
പെരുമ്പട്ട ശാഖ മുസ്ലിം ലീഗ് പെരുമ്പട്ട ഓഫീസ് പരിസരത്തു മുതിർന്ന നേതാവ് ടി. പി.അബ്ദുല്‍ കരീം ഹാജി  പതാക ഉയർത്തി. ചടങ്ങിൽ ശാഖ പ്രസിഡന്റ്‌ ഏ. വി. അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി എം. ഉസ്മാൻ, കെ. എം. അഷ്‌റഫ്‌, എം. ഹനീഫ്, പി.പി.സി സുഹൈൽ,സുബ്ഹാൻ, ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു. മൗക്കോട് ശാഖയിൽ എം.അബുബക്കർ പതാക ഉയർത്തി. പി.കെ കരീം മൗലവി, പി. ഉമർ മൗലവി, വി.വി. ഖാദർ,  വി സലാം, കെ വി.ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിച്ചു. ഓട്ടപ്പട ശാഖയിൽ അൻവർ സാദത്ത് പതാക ഉയർത്തി. കെ പി. അഹമ്മദ്, സിദ്ദീഖ് തങ്ങൾ, ശംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

No comments