Breaking News

അക്കര ഫൗണ്ടേഷൻ്റേയു൦ മുന്നാട് പീപ്പിൾസ് കോളേജിൻ്റേയും ആഭിമുഖ്യത്തിൽ പുകവലി വിരുദ്ധ ബോധവത്കരണ പ്രദർശനം സംഘടിപ്പിച്ചു


മുന്നാട് : അക്കര ഫൗണ്ടേഷ൯േയു൦ പീപ്പിൾസ് കോളജ് മുന്നാടി൯േയു൦ ആഭിമുഖ്യത്തിൽ ലോക പുകവലി വിരുദ്ധ ദിന൦ അക്കര  ഫൗണ്ടേഷൻ ഹാളിൽ വെച്ചു സംഘടിപ്പിച്ചു. കാസർഗോഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, എസ്. കൃഷ്ണ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് യാസിർ എ൯  (മാനേജർ,അക്കര ഫൗണ്ടേഷ൯) സ്വാഗതം അറിയിച്ചു.  അബ്ദുൽ അസീസ് അക്കര (ചെയർമാൻ, അക്കര ഫൗണ്ടേഷ൯) അദ്ധ്യക്ഷത വഹിച്ചു,  പരിപാടിയിൽ പുകവലിക്കുന്നതിലൂടെ ഉണ്ടാകുന്ന അനേകം അപകടങ്ങളെക്കുറിച്ചു൦ പുകവലി ശീലം പൂർണ്ണമായും നിർ‌ത്തുന്നതിന്റെ ആവശ്യകതയെപ്പറ്റിയു൦  എ൯. കൃഷ്ണകുമാർ പങ്കുവെച്ചു. പീപ്പിൾസ് കോളജിലെ സാമൂഹ്യ വിഭാഗം ഡിഗ്രി വിദ്യാര്‍ഥികള്‍  പുകവലി നിരോധനം എന്ന ആശയത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു. പുകവലിയുടെ ദൂഷ്യ ഫലങ്ങൾ വ്യക്തമാക്കുന്ന വ്യത്യസ്ത മോഡലുകളും ഫോട്ടോകളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. മോഹൻദാസ് വയലാംകുഴി (ഫൗണ്ടർ, ബെറ്റ൪ ലൈഫ് ഫൗണ്ടേഷ൯),  ജിനിൽ രാജ് (സെന്റ൪ ഹെഡ്, അക്കര ഫൗണ്ടേഷ൯), റീമ ബി എസ് (മേധാവി, സൈക്കോളജി ഡിപാർട്മെന്റ്), ജിസ്ന ലക്ഷ്മൺ (മേധാവി സ്പീച്ച് ലാംഗ്വേജ് പതോളജി), ജിനി ആനി വർഗീസ് (മേധാവി,ഒക്യൂപ്പേഷണൽ തെറാപ്പി), മൊഹുദ്ദീൻ കെ അബ്ബാസ് (ഫിനാൻസ് മാനേജർ, അക്കര ഫൗണ്ടേഷ൯), ഹരിത എസ് സുനിൽ സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥി, പീപ്പിൾസ് കോളജ് മുന്നാട്) എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു. ഷീബ ചന്ദ്രൻ (സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥി പീപ്പിൾസ് കോളജ് മുന്നാട്) നന്ദി രേഖപ്പെടുത്തി.

No comments