Breaking News

ക്നാനായ കത്തോലിക്കാ കോൺഗ്രസ് മാലക്കല്ല് യൂണിറ്റ് അംഗങ്ങൾ കാസർകോട് എയിംസ് സമരപന്തൽ സന്ദർശിച്ചു


മാലക്കല്ല്:  'വേണം എയിംസ് കാസറഗോഡ്' എന്ന ജനകീയ കൂട്ടായ്മ കേരള സർക്കാർ കേന്ദ്രത്തിനു നൽകുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസറഗോഡ് ജില്ലയെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസറഗോഡ് പുതിയ ബസ്റ്റാൻ്റ് പരിസരത്തു നടത്തുന്ന അനിശ്ചിതകാല നിരാഹാര പന്തൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് മാലക്കല്ല് യൂണിറ്റ് അംഗങ്ങൾ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു.  കേരളത്തിൽ ആരോഗ്യരംഗത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയാണ് കാസറഗോഡ് ഒരു മെഡിക്കൽ       കോളേജൊ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളൊ ഇല്ല, എന്നിട്ടും എൻഡോസൾഫാൻ പെയ്തിറങ്ങിയ മണ്ണിൽ എയിംസ് പോലൊരു ആശൂപത്രിക്കുള്ള പ്രപ്പോസലിൽ കാസറഗോസ് ജില്ലയെ ഉൾപ്പെടുത്താത്തത് ഇവിടുത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.സി അംഗങ്ങൾ ചൂണ്ടിക്കാട്ടി.യൂണിറ്റ് പ്രസിഡൻറ്  ടോമി വാഴപ്പിള്ളിൽ, ഫോറോനാ പ്രസിഡൻ്റ് സജി കരുവിനാവേലിൽ, യൂണിറ്റ് സെക്രട്ടറി ബിജു വട്ടപ്പറമ്പിൽ, ട്രഷറർ ടോമി നെടുംതൊട്ടിയിൽ, ജോ.സെക്രട്ടറി ബിനേഷ് വാണിയപ്പുരയിടത്തിൽ വൈസ് പ്രസിഡൻ്റ് ടോമി ചെട്ടിക്കത്തോട്ടത്തിൽ  അബ്രഹാം കടുതോടിൽ പി.സി.ബേബി എന്നിവർ നേതൃത്വം നൽകി

No comments