Breaking News

കരിന്തളം തോളേനിയിൽ അഗ്നിബാധ ആളിപ്പടർന്നു: ഫയർഫോഴ്സ് എത്താൻ വൈകിയത് അപകടം വർദ്ധിപ്പിച്ചു മലയോരത്ത് അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം ശക്തമാകുന്നു

കരിന്തളം: തോളേനി  മടപ്പുര ശ്രീ മുത്തപ്പൻ ഷേത്രത്തിനു സമീപം മെയിൻ റോഡിനരികിൽ  വൻ  തീപ്പിടുത്തം ഉണ്ടായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോട് കൂടിയാണ് തീ ആളി പടർന്നത്. സമീപ വാസികളും വാഹന യാത്രക്കാരും കഠിന പ്രയത്നത്തിലൂടെ തീ  അയച്ചതിനു ശേഷംആണ് കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സ് എത്തിയത്.


തീ പിടിച്ച ഉടനെ  ഫയർ ഫോസിനെ അറിയിച്ചെകിലും ഫയർഫോസ് എത്താൻ ഒരു മണിക്കൂർ വൈകി. ഒരേ സമയം നിരവധി സ്ഥലങ്ങളിൽ തീപിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലായിടത്തും ഓടിയെത്താൻ കാഞ്ഞങ്ങാട് ഫയർഫോഴ്സ് കഠിന പ്രയത്നം നടത്തുകയാണ്.   വിവരം അറിഞ്ഞ ഉടനെ ഒരു യൂണിറ്റ് കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ടെങ്കിലും കാഞ്ഞങ്ങാട്, നീലേശ്വരം പട്ടണങ്ങളിലെ ഗതാഗത കുരുക്കും മോശമായ  റോഡും കാരണം ഫയർഫോഴ്സ് എത്താൻ വൈകി. മലയോര മേഖലയിൽ അഗ്നിരക്ഷാ നിലയം ഇല്ലാത്തത് അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുന്നു. ഏറെ കാലത്തെ ആവശ്യമാണിത്.

No comments