Breaking News

ജില്ലയിലെ തദ്ദേശ ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിൽ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥരെയും ഹരിതകർമ സേനകളെയും ആദരിച്ചു


ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശുചിത്വമാലിന്യ സംസ്‌കരണ മേഖലയില്‍ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥരെയും ഹരിതകര്‍മ സേനകളെയും ആദരിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. അജൈവ പാഴ് വസ്തുക്കള്‍ തരംതിരിച്ചതിന് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലേയും ഹരിതകര്‍മസേനാംഗങ്ങളെയും അജൈവ പാഴ് വസ്തുക്കള്‍ പൊടിച്ച് ക്ലീന്‍ കേരളയ്ക്ക് കൈമാറിയതില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ബേഡഡുക്ക പഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയും ഹരിതകര്‍മ സേനാംഗങ്ങളെയും ഉപഹാരം നല്‍കി ആദരിച്ചു.ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ ലക്ഷമി, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments