Breaking News

കേരളാ ബാങ്ക് ചിറ്റാരിക്കാൽ ശാഖയും മണ്ഡപം ക്ഷീരോൽപ്പാദക സഹകരണ സംഘവും സംയുക്തമായി മണ്ഡപത്ത് ക്ഷീരകർഷക സംഗമം നടത്തി


ചിറ്റാരിക്കാൽ: കേരളാ ബാങ്ക് ചിറ്റാരിക്കാൽ ശാഖയുടേയും മണ്ഡപം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റേയും നേതൃത്വത്തിൽ മണ്ഡപത്തുവച്ച് ക്ഷീരകർഷക സംഗമം നടത്തി. പരപ്പ ബ്ലോക്ക് ക്ഷീരവികസന ഓഫിസർ പി.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.എൻ.സുഭാഷ് അധ്യക്ഷനായി. കർഷകർക്കുള്ള കേരളാ ബാങ്കിന്റെ വിവിധ നിക്ഷേപ, വായ്പാ പദ്ധതികൾ എന്ന വിഷയത്തിൽ കേരളാ ബാങ്ക് റിസോഴ്‌സ് പേഴ്‌സൺ സൗജിത്ത് ആന്റണി ക്ലാസ് നയിച്ചു. കേരളാ ബാങ്ക് ബ്രാഞ്ച് മാനേജർ കെ.കെ.ജയരാജ് സ്വാഗതവും സംഘം സെക്രട്ടറി എൻ.എ.മോഹനൻ നന്ദിയും പറഞ്ഞു.

No comments