Breaking News

കൊട്ടിക്കയറാൻ കൊന്നക്കാട്ടെ കുട്ടികൾ മലയോരത്തിന്റെ ആഘോഷങ്ങൾക്ക് ശിങ്കാരിമേളത്തിലൂടെ വാദ്യകൊഴുപ്പേകി കൊന്നക്കാട് കൂളിമടയിലെ നാദബ്രഹ്മ വാദ്യകലാ സംഘം


കൊന്നക്കാട് :കോവിഡ് നൽകിയ വലിയ ഇടവേളക്ക് ശേഷം നാടും നഗരവും വീണ്ടും ഉണരുകയാണ്. ഉത്സവങ്ങളും, പള്ളി പെരുന്നാളും, കലാ കായിക മേളകളും ഒക്കെയായി വീണ്ടും ആ നല്ല നാളുകളിലേക്ക് മടങ്ങുമ്പോൾ പ്രാദേശികമായി കഴിവ് തെളിയിച്ച കാലാകാരമാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കൊന്നക്കാട് കൂളിമടയിലുള്ള ഒരുപറ്റം കലാ സ്നേഹികൾ രൂപീകരിച്ച നാദബ്രഹ്മ വാദ്യ കലാസംഘം മാറുന്ന കാലത്തും നാടിന്റെ നന്മ വിളിച്ചോതുകയാണ്. ഏത് പരിപാടിക്കും ആഘോഷ തിമിർപ്പിൽ കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന ദ്രുതതാളമേളക്കൊഴുപ്പ് ഒരുക്കാൻ വിദഗ്ദ്ധരാണ് നാദബ്രഹ്മയിലെ വാദ്യ കലാകാരന്മാർ. പ്രാദേശിക തലത്തിലുള്ള കലാകാരൻമാരെ കണ്ടെത്തുകയും അവർക്ക് പ്രോത്സാഹനം നൽകുകയുമാണ് ലക്ഷ്യമെന്ന് കലാ സംഘം കമ്മറ്റി അംഗങ്ങൾ പറഞ്ഞു. അപ്പു വാഴത്തട്ട് രക്ഷാധികാരിയായി പ്രവർത്തിക്കുന്നു. ഫോൺ: 8590516706

പ്രസിഡന്റ്‌: ബാബു കൂളിമട 9605627683

സെക്രട്ടറി :അജീഷ് കൂളിമട 7907888302

കമ്മിറ്റി അംഗം ബാലകൃഷ്ണൻ പതിക്കാൽ 8086696542

No comments