Breaking News

കേരള പ്രവാസി സംഘം പരപ്പ മേഖല സമ്മേളനവും കുടുംബ സംഗമവും നാളെ പരപ്പയിൽ


പരപ്പ: കേരള പ്രവാസി സംഘം പരപ്പ മേഖല സമ്മേളനവും കുടുംബ സംഗമവും മാർച്ച് 20 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടക്കും. പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ബാദുഷ കടലുണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും.

ക്ഷേമനിധി, എൻ ഡി പി ആർ ഇ എം, സ്വയംതൊഴിൽ വായ്പാ പദ്ധതി മുതലായ സർക്കാർ പദ്ധതികളെക്കുറിച്ച് സമ്മേളനത്തിൽ വിശദീകരിക്കും.

No comments