Breaking News

വിലക്കയറ്റം : പരപ്പയിൽ നടന്നത് എളുപ്പത്തിൽ മാധ്യമ ശ്രദ്ധ നേടാനുള്ള നാടകം ; ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റി


കാസർഗോഡ് : പരപ്പ ടൗണിൽ ചായക്കും എണ്ണകടികൾക്കും  യഥാക്രമം രണ്ട് രൂപയും മൂന്നു രൂപയും  വർധിപ്പിച്ച  ഹോട്ടൽ ഉടമകളുടെ തീരുമാനം ചില സംഘടനകൾ ഇടപെട്ട് കുറപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റി  പ്രസ്താവനയിൽ അറിയിച്ചു.


ചായയ്ക്കും എണ്ണകടികൾക്കും  വില വർദ്ധിപ്പിക്കുവാൻ ആറുമാസം മുമ്പ് തന്നെ ജില്ലാകമ്മിറ്റി   തീരുമാനമെടുത്തതാണ് . എന്നാൽ പല യൂണിറ്റുകളും  സാമൂഹിക പ്രതിബന്ധതയെ ഓർത്താണ് വീല കൂട്ടാതിരുന്നത്.

ഇതിനെതിരെ ചില സംഘടനകൾ നടത്തിയത് തരം താണഇടപെടലുകളാണ്.

ഹോട്ടൽ മേഖലയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങൾക്കും അടുത്തകാലത്ത്  30 ശതമാനത്തോളം വിലക്കയറ്റം ഉണ്ടായി. പാമോയലിന് മാത്രം ലിറ്ററിന് 45 രൂപ  വർദ്ധിച്ചു .ഗ്യാസ് ,പഞ്ചസാര, പച്ചക്കറികൾ എല്ലാറ്റിനും ക്രമാതീതമായ വർധനവ് ഉണ്ടായപ്പോൾ ഒന്നും പ്രതിഷേധിക്കാത്ത സംഘടനകൾ പത്തുവർഷത്തിലേറെയായി ഒരേ വിലയിൽ തുടരുന്ന  ചായക്കും എണ്ണ കടികൾക്കും ഉണ്ടായ വിലവർധനവിനെതിരെ പ്രതിഷേധിച്ച് എളുപ്പത്തിൽ മാധ്യമശ്രദ്ധ നേടാനുഉള്ള  വഴി മാത്രമായിരുന്നു പരപ്പയിൽ നടന്നത്.

ഈ കാര്യത്തിൽ ജില്ലാ കമ്മിറ്റി കൂട്ടായി ആലോചിച്ച് ജില്ലയിൽ വില വർദ്ധിപ്പിച്ച് നിരക്ക് ഏകീകരിക്കുവാനുവാൻ അസോസിയേഷൻ അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിൽ  തീരുമാനമെടുത്തതായി ജില്ലാകമ്മിറ്റി  പ്രസ്താവനയിൽ അറിയിച്ചു..

      യോഗത്തിൽ അബ്ദുള്ള താജ് അധ്യക്ഷത വഹിച്ചു .നാരായണ പൂജാരി, രാജൻ കളക്കര ,സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസ്സാലി, സത്യനാഥ് ബോവിക്കാനം ,അജേഷ് നുള്ളിപ്പാടി, വസന്ത് കുമാർ സംസാരിച്ചു.

No comments