Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്കുള്ള സബ്സിഡി വിതരണം ചെയ്തു പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു


പരപ്പ: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകൾക്ക് നൽകുന്ന സംരംഭങ്ങൾക്കുള്ള സബ്‌സിഡിയുടെ വിതരണ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ലക്ഷ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്  അധ്യക്ഷത വഹിച്ചു. യോഗത്തിൽ രജനി കൃഷ്ണൻ, പി. വി. ചന്ദ്രൻ, അന്നമ്മ മാത്യു,  ബിജുകുമാർ, ഷെരീഫ  എന്നിവർ പ്രസംഗിച്ചു. വ്യവസായ ഓഫീസർ എൻ. അശോക് ക്ലാസ്സ്‌ നയിച്ചു. സെക്രട്ടറി ഒ.മുഹമ്മദ്‌ സ്വാഗതവും വനിതാ ക്ഷേമ ഓഫീസർ  രാജു.കെ.എസ്. നന്ദിയും പറഞ്ഞു.

No comments