Breaking News

പുരസ്ക്കാര പ്രഭയിൽ നിൽക്കുന്ന നാടകകൃത്ത് രാജ്മോഹൻ നീലേശ്വരത്തെ കാഞ്ഞങ്ങാട് നമ്മള് സൗഹൃദ കൂട്ടായ്മ ആദരിച്ചു


കാഞ്ഞങ്ങാട്: ഈ വർഷത്തെ കേരള  സംഗീത നാടക അക്കാദമി അവാർഡ്, ഇടശ്ശേരി അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നീ പുരസ്ക്കാരങ്ങൾ ഒന്നിച്ച് നേടി ജില്ലയുടെ അഭിമാനമായി മാറിയ രാജ്മോഹൻ നീലേശ്വരത്തിന് കാഞ്ഞങ്ങാട്ടെ 'നമ്മള് ' സൗഹൃദ കൂട്ടായ്മ ആദരവ് നൽകി. കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ നമ്മള് പ്രതിനിധിയും എഴുത്തുകാരിയുമായ സി.പി ശുഭ ആമുഖഭാഷണം നടത്തി.  പുരസ്ക്കാരത്തിന്  അർഹമായ രാജ്മോഹൻ നീലേശ്വരത്തിന്റെ 'ജീവിതം തുന്നുമ്പോൾ' എന്ന നാടകത്തിന് രതീഷ് കക്കാട്ട് ക്യാൻവാസിൽ വരച്ച നേർച്ചിത്രമാണ് അദ്ദേഹത്തിന് ഉപഹാരമായി നൽകിയത്. 

കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, കെ. വി ചന്ദ്രന്‍, ഡോ.ഇ.ഉണ്ണിക്കൃഷ്ണന്‍, സുജ കാഞ്ഞങ്ങാട് , ജഗദീശന്‍ വെള്ളിക്കോത്ത്, അജയ് പ്രസീദ്, രതീഷ് കക്കാട്ട്,  ഡോ.മഞ്ജുള, രേഷ്മ രാമചന്ദ്രൻ, സജിത്ത് കണ്ണോത്ത്, ഗംഗാധരന്‍ നമ്പ്യാര്‍ ,വിനു വേലാശ്വരം , സി.നാരായണന്‍ തുടങ്ങിയവർ സംസാരിച്ചു. രാജ്മോഹൻ നീലേശ്വരം മറുപടി ഭാഷണം നടത്തി. തുടർന്ന് നമ്മള് കാഞ്ഞങ്ങാടിൻ്റെ നേതൃത്വത്തിൽ കൊട്ടും പാട്ടും നടന്നു.

No comments