Breaking News

ഡിവൈഎഫ്ഐ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ ദാഹജല പന്തൽ മങ്കയത്ത് സ്ഥാപിച്ചു


വെള്ളരിക്കുണ്ട്: കൊടുംവേനലിൽ കുടിനീരുമായി 'സ്നേഹമൊരു കുമ്പിൾ ദാഹജലപന്തൽ' പരിപാടി ഡിവൈഎഫ്ഐ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ ദാഹജല പന്തൽ മങ്കയത്ത് 

ഡിവൈഎഫ്ഐ എളേരി ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി സി വി ഉണ്ണികൃഷ്ണൻ, റേഷൻ ഡിലേഴ്‌സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി

പ്രമോദ്.കെ. വി ക്ക് കുടിനീർ നൽകി ഉത്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ

വെള്ളരിക്കുണ്ട് യൂണിറ്റ് സെക്രട്ടറി സുകേഷ്. വി എസ് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ വെള്ള രിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ്‌ സ്റ്റെല്ല ബെന്നി അധ്യക്ഷ വഹിച്ചു. ഡിവൈഎഫ്ഐ ബളാൽ മേഖലാ കമ്മിറ്റി പ്രസിഡന്റ്‌ വിനീത്, മേഖലാ ട്രഷറർ മനീഷ് എന്നിവർ സംബന്ധിച്ചു.  കർഷക സംഘം വില്ലേജ് പ്രസിഡന്റ്‌  സണ്ണി മങ്കയം നന്ദി പറഞ്ഞു.

No comments