Breaking News

ബളാൽ പഞ്ചായത്തിൽ പകർച്ചവ്യാധിപ്രതിരോധം: വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

വെള്ളരിക്കുണ്ട്: ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം പ്രവർത്തകർ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു.

മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനും ഭക്ഷ്യ സുരക്ഷയും പരിസര ശുചിത്വവും ഉറപ്പ് വരുത്തുന്നതിനായി ബളാൽ പഞ്ചായത്തിൽ ഏപ്രിൽ 5 മുതൽ 21 വരെ ശുചിത്വ ദ്വൈവാരമായി ആചരിക്കുകയാണ്. ഈ കാലയളവിൽ എല്ലാ സ്ഥാപനങ്ങളും ആവശ്യമായ ശുചിത്വ നടപടികളും ഭക്ഷ്യ സുരക്ഷാ നടപടികളും സ്വീകരിക്കുവാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ഇന്ന് വെള്ളരിക്കുണ്ട് ടൗണിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു നിർദ്ദേശങ്ങൾ നൽകുകയും ഭക്ഷ്യയോഗ്യമല്ലാത്തവ സ്ഥാപന അധികാരികളെ കൊണ്ട് തന്നെ നശിപ്പിച്ചു കളഞ്ഞു. വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ രഞ്ചിത്ത് ലാൽ ,ഷെറിൻ വൈ എസ്, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് അനുപമ പി ഡി , മേരി എം യു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ബളാൽ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന നടക്കുമെന്നും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് ഹെൽത്ത് ഇൻസ്പക്ടർ അറിയിച്ചു. ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന കടകളിൽ ജലപരിശോധന നടത്തുകയും തൊഴിലാളികൾ നിർദ്ദിഷ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യണം. പുകയില നിയന്ത്രണ നിയമമനുസരിച്ച് ബോർഡുകൾ എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. പഞ്ചായത്ത് ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾ നിയമാനുസൃതമായി ലൈസൻസ് എടുക്കണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.

No comments