Breaking News

ബളാൽ സ്കൂളിലെ 96 എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു ചടങ്ങിൽ മുൻകാല അധ്യാപകരെ ആദരിച്ചു


ബളാൽ: ബളാൽ ഗവൺമെൻറ് ഹയർ സക്കൻഡറി സ്കൂളിൽ 95-96 എസ്എസ്എൽസി ബാച്ച് പൂർവ്വവിദ്യാർഥി സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാനാധ്യാപകൻ ബാബുരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൂർവ്വ അധ്യാപകരായ സോമൻ മാഷ് , മാത്യൂ മാഷ്, തോമസ് മാഷ്, കൃഷ്ണപിള്ള മാഷ്, ഷാഹുൽ ഹമീദ് മാഷ്, റോസമ്മ ടീച്ചർ, ശാന്തമ്മ ടീച്ചർ, ഉസൈമത് ടീച്ചർ , പ്രഭ ടീച്ചർ എന്നിവരെ ഉപഹാരം നൽകി വിദ്യാർഥികൾ ആദരിച്ചു. പ്രോഗ്രാം കമ്മറ്റി അംഗം ശ്രീജ പി സ്വാഗതവും കോഓർഡിനേറ്റർ ഷിനോജ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

No comments