Breaking News

മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ക്ഷീര കർഷകർക്കായി കൗ ലിഫ്റ്റിംഗ് മെഷീൻ നൽകി

പാടി: മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി ക്ഷീര കർഷകർക്കായി കൗ ലിഫ്റ്റിംഗ് മെഷീൻ നൽകി. ജില്ലാ പ്രസിഡണ്ട് സിദ്ദിഖ് കോട്ടൂർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഹമീദ് നെക്കര സ്വാഗതം പറഞ്ഞു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിദ്ധിഖ്നെ മുഹമ്മദ്‌ കുഞ്ഞി അലമ്പാടി ഷാൾ അണിയിച്ചു ആദരിച്ചു നാഗേഷ് ഷെട്ടി, പ്രജിത്ത് മടിക്കൈ, ഹംസത്ത്‌ അലി, പ്രേമ, ശിഹാബ്, ഖലീൽ ഭാസ്കരൻ, ഷഫീർ വിദ്യാനഗർ മുഹമ്മദ്‌ തമീം, അബ്‌ദുള്ള എന്നിവർ യോഗത്തിൽ സംസാരിച്ചു, യോഗത്തിൽ മലപ്പുറത്ത് 19 ന് നടക്കുന്ന ധർണ്ണയിൽ കൂടുതൽ കർഷകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു,, വിവിധ അവശ്യങ്ങൾ ഉന്നയിച്ചു കാസർകോട് ബഹുജന ധർണ്ണ നടത്തുവാനും തീരുമാനിച്ചു. അനിൽ ഉദുമ നന്ദി പറഞ്ഞു,

No comments