Breaking News

വെള്ളരിക്കുണ്ട് ഭീമനടി റൂട്ടിൽ പ്ലാച്ചിക്കര ഫോറസ്റ്റ് പ്രദേശത്ത് രാത്രിയുടെ മറവിൽ നടുറോഡിൽ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ


വെള്ളരിക്കുണ്ട്:( www.malayoramflash.com ) വെള്ളരിക്കുണ്ട് ഭീമനടി റൂട്ടിൽ പ്ലാച്ചിക്കര ഫോറസ്റ്റ് പ്രദേശത്താണ് സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ നടുറോഡിൽ മാലിന്യം തള്ളിയത്. ചാക്കിൽ കെട്ടിയ നിലയിലും റോഡിൽ വാരിവലിച്ചിട്ട നിലയിലുമാണ് മാലിന്യ കൂമ്പാരം. ഭക്ഷണ അവശിഷ്ടം അടക്കമുള്ള മാലിന്യങ്ങളാണ് നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൻ്റെ നടുക്ക് സംസ്ക്കാര ശൂന്യനായ അജ്ഞാതൻ കൊണ്ട് തള്ളിയത്. ഭക്ഷണാവശിഷ്ടങ്ങളിൽ തെന്നി വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയാനും സാധ്യത ഉണ്ടായിരുന്നു. പ്രദേശത്തെ യുവാക്കൾ എത്തി മാലിന്യം നിറഞ്ഞ ചാക്കുകെട്ടുകൾ റോഡിൽ നിന്നും പുറത്തേക്ക് മാറ്റിയിട്ടതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഒഴിവായി.  മാലിന്യ അവശിഷ്ടങ്ങളിൽ നിന്നും മാലിന്യം തള്ളിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിക്കുമെന്നും ഇത്തരക്കാരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ പ്ലാച്ചിക്കര വന സംരക്ഷണ സമിതിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മലയോരം ഫ്ലാഷ്


വീഡിയോ കാണാനുള്ള ലിങ്ക്  ..

https://fb.watch/ci2l3HLkwV/

No comments