Breaking News

കടൽ കടന്ന് നന്മമരത്തിൻ്റെ സ്നേഹത്തണൽ .. അജ്മാൻ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ സംഗമവുമായി നന്മമരം പ്രവാസിവിംഗ്


അജ്മാൻ: കാരുണ്യത്തിന്റെ കരസ്പർശ്ശം മണലാരണ്യത്തിലും നടത്തിക്കൊണ്ട്‌ നന്മമരം കാഞ്ഞങ്ങാട്‌. രണ്ട് മാസത്തിലേറെയായി ശമ്പളം മുടങ്ങി കഷ്ടതയനുഭവിക്കുന്ന  അജ്മാൻ ജർഫിലെ ലേബർ ക്യാമ്പിലെ ഇരുന്നോറോളം തൊഴിലാളികൾക്ക്‌ വേണ്ടിയാണു നന്മമരം കാഞ്ഞങ്ങാടിന്റെ പ്രവാസി വിങ് ഇഫ്താർ സംഘടിപ്പിച്ചത്‌. ഇന്ത്യ, ബംഗ്ലാദേശ്‌, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളാണുള്ളത്‌. നന്മമരം കാഞ്ഞങ്ങാട്‌ വൈസ്‌ പ്രസിഡന്റും പ്രവാസി വിംഗ്‌ കോർഡിനേറ്ററുമായ ഹരി നോർത്ത്‌ കോട്ടച്ചേരി ഇഫ്താറിന് നേതൃത്വം നൽകി. നന്മമരം കാഞ്ഞങ്ങാട്‌ പ്രവാസി വിംഗ്‌ പ്രവർത്തകരായ ദിവ്യ റോഷൻ, അംബിക സുനീഷ്,  സുധി രാവണേശ്വരം, ഹംസ കൂളിയങ്കാൽ, ശ്രീനിദ് അതിയാമ്പൂർ, മണി അരയി, ഷനിൽ,  തുടങ്ങിയവരോടപ്പം UFKയുടെ ഇഫ്താർ വളണ്ടിയർമാരും സന്നിഹിതരായിരുന്നു

No comments