Breaking News

വ്യാജവാറ്റുകേന്ദ്രം കണ്ടെത്തുന്നതിനായി നടത്തിയ റെയ്ഡില്‍ വന്‍സ്ഫോടക വസ്തു ശേഖരം പിടികൂടി ; ഒരാൾ അറസ്റ്റിൽ



പാനൂര്‍: കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നരിക്കോട് മലയില്‍ വ്യാജവാറ്റുകേന്ദ്രം കണ്ടെത്തുന്നതിനായി നടത്തിയ റെയ്ഡില്‍ വന്‍സ്ഫോടക വസ്തു ശേഖരം പിടികൂടി.

കൊളവല്ലൂര്‍ എസ്. ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

നരിക്കോട് മലയില്‍ താമസിക്കുന്ന തൃപങ്ങോട്ടൂര്‍ അക്കരമ്മല്‍ വീട്ടില്‍ ജോഷിയെന്ന(48)യാളുടെ വീട്ടില്‍ നിന്നാണ് വെള്ളിയാഴ്‌ച്ച പുലര്‍ച്ചെ വന്‍സ്ഫോടക വസ്തു ശേഖരം പിടികൂടിയത്. വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിന്‍ സ്റ്റിക്ക്, 17 ഡിറ്റണേറ്റര്‍ എന്നിവയാണ് കണ്ടെത്തിയത്. ഇയാളെ സ്ഫോടകവസ്തു നിരോധനപ്രകാരം അറസ്റ്റു ചെയ്തിട്ടുണ്ട്.

നാല്‍പതോളം അനധികൃത ക്വാറികളാണ് നരിക്കോട് മല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത്. ഇവിടെ കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിനാണ് സ്ഫോടവസ്തുക്കള്‍ ശേഖരിച്ചതെന്ന് കരുതുന്നു. പ്രതിയെ കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്തുവരികയാണ്.

റെയ്ഡില്‍ എസ്. ഐ പ്രഷീദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ദീപേഷ്, ഷേേിഗ്, പ്രമിത, സനല്‍കുമാര്‍ എന്നിവരും പങ്കെടുത്തു


No comments