Breaking News

കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു




കാഞ്ഞങ്ങാട് :കരിവേടകം ആനക്കല്ലിലെ ഗോപാലൻ്റെ മകൻ ജി. നിഥി നാണ് 28 മരിച്ചത്കാഞ്ഞങ്ങാട് - പാണത്തൂർ റുട്ടിൽ ഇരിയയിലാണ് കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചത്

ഈ മാസം 24 ന് വൈകിട്ട് 6 .30 മണിയോടെ ഇരിയയില്‍ വെച്ച് നിധീഷ് സഞ്ചാരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു .നിലേശ്വരത്ത് നടന്ന സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുത്ത് 24 ന് രാത്രി വിട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിൽ കാറിടിക്കുകയായിരുന്നു.വെളളിയാഴ്ച രാത്രിയോടെ പരിയാരം ആശുപത്രിയിലാണ് മരണം .എഞ്ചിനിയറിംഗ് വിദ്യാർത്ഥിയാണ്. മാതാവ് പന്മാവതി.അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഉച്ചയോടെ നാട്ടില്‍ എത്തിക്കും

No comments