Breaking News

വിശുദ്ധവാരത്തിന് തുടക്കംഈസ്റ്ററിന്റെ വരവറിയിച്ച് ഇന്ന് ഓശാന ഞായർ


കാസർകോട്: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശു ജെറുസലേം ദേവാലയത്തിൽ പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കുന്നതാന് ഓശാന തിരുനാൾ. ജെറുസലേമിലേക്ക് ക്രിസ്തുവിനെ കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.
രാവിലെ 6.30നു മലയോരത്തെ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും നടന്നു.
ക്രൈസ്തവ വിശ്വസികളുടെ കഷ്ടാനുഭവാ ആഴ്ചയുടെ ആരംഭം കൂടിയാണ് ഓശാന ഞായർ. ഉയിർപ്പു തിരുന്നാളായ ഈസ്റ്ററിന്റെ വരവറിയിക്കുന്നതാണ് ഓശാന ഞായർ. പെസഹ വ്യാഴം, ദുഃഖവെള്ളി എന്നി ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഈസ്റ്ററോടെയാണ് വിശ്വാസികൾക്ക് വിശുദ്ധ വാരം പൂർത്തിയാകുന്നത്.

No comments