Breaking News

പാറമട ഉടമകളിൽ നിന്ന് പണപ്പിരിവു നടത്തി; കാസർഗോഡ് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ


തിരുവനന്തപുരം: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്‍ ഡപ്യുട്ടി കലക്ടര്‍ എസ്.സജീദിനെ റവന്യു വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പാറമട ഉടമകളില്‍ നിന്നു പണം പിരിച്ചതായ വാര്‍ത്തകളെ തുടര്‍ന്നാണു സസ്പെന്‍ഷനിലേക്ക് നയിച്ചത്.

മന്ത്രി കെ.രാജന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കില്‍ രേഖപ്പെടുത്താതെ ‍‍‍‍ഡപ്യുട്ടി കലക്ടറുടെ വാഹനം ഈ മേഖലയില്‍ പോയതായി എഡിഎമ്മിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഡപ്യുട്ടി കലക്ടറുടെ വിശദീകരണവും തൃപ്തികരമായിരുന്നില്ല. വിശദമായ വകുപ്പുതല അന്വേഷണവും പൊലീസിന്റെയും വിജിലന്‍സിന്റെയും അന്വേഷണവും നടത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.രാജന്‍ അറിയിച്ചു.

No comments