Breaking News

ഒടുവിൽ മാലയെ തേടി ഉടമസ്ഥയെത്തി


പയ്യന്നൂർ: പെരുമ്പ ജയശ്രീ ട്രേഡ് കമ്പനി ഉടമ അനിൽകുമാറിന്  കടയുടെ മുന്നിൽ നിന്നും കളഞ്ഞുകിട്ടിയ  മാലക്ക്  ഒടുവിൽ പത്തുദിവസങ്ങൾക്കുശേഷം  അവകാശിയെത്തി. ചെറുവിച്ചേരി സ്വദേശിനിയായ അശ്വതി ബാഗിൽ നിന്നും മാല നഷ്ട്ടപെട്ടകാര്യം പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചറിയിച്ചപ്പോഴാണ് അറിയുന്നത്. ജയശ്രീയിൽ നിന്നും സാധനങ്ങൾ വാങ്ങി സഹോദരന്റെ സ്‌കൂട്ടറിൽ കയറവെ ആണ്  ബാഗിൽ നിന്നും മാല താഴെപോയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും ഇതുവരെ ആളെ കണ്ടെത്താനായിരുന്നില്ല.  മാധ്യമ പ്രവർത്തകനായ ഗണേഷ് പയ്യന്നൂരാണ് CCTV  ദൃശ്യങ്ങളിൽ നിന്നും യുവതിയെ തിരിച്ചറിയാൻ വഴിതെളിയിച്ചത്. വീട്ടിനകത്ത്‌ സൂക്ഷിച്ചിരുന്ന മാല 'അമ്മ തന്റെ ബാഗിൽ വെച്ചത് അശ്വതിയും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.   DYSP കെ ഇ പ്രേമചന്ദ്രന്റെ സാന്നിധ്യത്തിൽ അനിൽ കുമാർ മാല അശ്വതിക്ക് കൈമാറി. അനിൽകുമാറിന്റെ സത്യസന്ധതക്കും, അശ്വതിയുടെ അമ്പരപ്പിനും പയ്യന്നൂർ പോലീസ് സ്റ്റേഷൻ സാക്ഷ്യം വഹിച്ചു

No comments