Breaking News

ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അഭാവം:വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം പ്രഹസനമായി മാറുന്നു. പങ്കെടുക്കേണ്ട ജനപ്രതിനിധികളോ വകുപ്പുതല ഉദ്യോഗസ്ഥരോ യോഗത്തിൽ പങ്കെടുത്തില്ല.  ജനപ്രതിനിധിയായി പങ്കെടുത്തത് വെസ്റ്റ്എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മാത്രമാണ്.  യോഗത്തിൽ പങ്കെടുത്തത്. എം.പി, എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വകുപ്പ് തല ഉദ്യോഗസ്ഥർ ആരും യോഗത്തിൽ പങ്കെടുത്തില്ല. തഹസിൽദാർ പി.വി മുരളി ആമുഖഭാഷണം നടത്തി. വെള്ളരിക്കുണ്ട് എഎസ്ഐ വേണുഗോപാൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടി.പി തമ്പാൻ, സി.പി ബാബു, ബാബു കോഹിനൂർ, പി.ടി നന്ദകുമാർ, തോമസ് കല്ലേക്കുളം ,എസി എ ലത്തീഫ്, പ്രിൻസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വെള്ളരിക്കുണ്ടിലെ  മുഴുവൻ സർക്കാർ ഓഫീസുകളും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറി പ്രവർത്തനം തുടങ്ങണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. വെള്ളരിക്കുണ്ട് പരിധിയിലെ റവന്യൂ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നും കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് കെ.എസ് ആർ ടി സി ഡിപ്പോയ്ക്ക് സ്വകാര്യ വ്യക്തി സ്ഥലം അനുവദിച്ച സാഹചര്യത്തിൽ നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു

No comments